ഒരു കവിത എഴുതിടട്ടെ
@ Arjun S Thampi · Friday, Apr 3, 2020 · 1 minute read · Update at Apr 3, 2020

ഞാനിന്ന് ഒരു കവിത എഴുതിടട്ടെ ഞാനിന്ന് എൻ കവിത എഴുതിടട്ടെ പൊടി പിടിച്ചു കിടക്കുന്ന എൻ പഴയ ഓർമ തൻ ചരിത്രം മറക്കുവാൻ കഴിയാത്ത മായകാഴ്ച- തൻ ചരിത്രം നീ എന്നിലുള്ളപ്പോഴുള്ള ആ നല്ല കാലത്തിൻ ചരിത്രം…

നിന്നെ കുറിച്ചുള്ള ഓർമ്മകൾ മാത്രം എന്നുള്ളിൽ കവിതയായി ഒഴുകിടുമ്പോൾ ആ കവിത എന്തേ എഴുതുന്നില്ല ആ കവിത എന്തേ എഴുതുവാൻ കഴിയുന്നില്ല

ഒരു തുണ്ടു കടലാസു കഷ്ണത്തിൽ എഴുതുവാൻ കഴിയുമോ നിന്നോർമകൾ കാലത്തിൻ കടലാസു കഷ്ണത്തിൽ എഴുതുവാൻ കഴിയുമോ നിൻ ഓർമ്മകൾ

കഴിയില്ല കഴിയില്ല കഴിയുമായിരുന്നെങ്കിൽ കാലം മാറ്റുമോ പ്രിയതേ എന്നെ ഒരു കവിയായ്

പ്രകൃതിയും കാലവും ഈ ഏഴുലോകവും വർണ്ണിക്കുന്നു ഞാൻ എൻ തൂലികയിൽ എങ്കിലും എങ്കിലും കഴിയുന്നില്ല സഖി നിന്നെക്കുറിച്ചൊന്നു വർണിക്കുവാൻ

നിന്നെക്കുറിച്ചൊന്നു ചിന്തിക്കുമ്പോഴോ വരളുന്നു എൻ ഓർമ്മയും നാവും പിന്നെ എൻ തൂലികയും ആശയം നശിച്ച ഈ ഞാനൊരു കവിയോ നിന്നെ എഴുതാത്ത ഞാനൊരു കവിയോ

ഞാനൊരു കവിയല്ല കവിതയല്ല കാവ്യത്തം നശിച്ച വെറും ഒരു കാഴ്ച വസ്തു…

Arjun S Thampi

Hi, my name is Arjun S Thampi.

I’m a poet.

Social Links