പ്രത്യാശയുടെ ഓർമ്മ പൂവ്

പ്രത്യാശയുടെ ഓർമ്മ പൂവ്

Wednesday, Jun 17, 2020

@ Arjun S Thampi

അന്നൊരു മഴയുള്ള നേരത്തു നി എന്നില്നിന്നു നടന്നു നീങ്ങിടുമ്പോൾ നിന്നിലൂടെ അന്ന് പോയ് മറഞ്ഞു എന്നിലെ ചെറു മോഹങ്ങളും വിടരാതെ തന്നെ കൊഴിഞ്ഞൊരാ പൂമൊട്ടിൻ മിഴികൾ നിറഞ്ഞു കവിഞ്ഞിടുമ്പോൾ നീ അന്നു കാണാതെ പോയ് മറഞ്ഞു എന്നിലെ നീറുന്ന നോവുകളും അറിയാതെ തന്നെ അടർന്നൊരാ പൂവിന്റെ ഇതളുകൾ മാരുതൻ തഴുകിടുമ്പോൾ, ഞാൻ ഓർത്തുപോയി അന്ന് നിന്റെ കാർകൂന്തലിൽ തിരുകിയ മുല്ലതൻ സൗരഭ്യവും ചിതലരിക്കാത്തൊരാ ചിന്തതൻ നൊമ്പരം എന്റെ ഹൃത്തിൽ നിറഞ്ഞിടുമ്പോൾ എന്റെ മനസ്സിലെ സ്പടിക ബിംബകളിൽ നിറയുന്നു നിന്നുടെ സാമിഭ്യവും. കാലം കഴിഞ്ഞുപോയി കഥയും മുറിഞ്ഞുപോയി ജീവിത നൗകയിൽ ഞാൻ ഏകനായി ഒരു നോക്കു നിന്നെ കാണുവാൻ കഴിയാതെ വിട ചെല്ലുവാനാക്കുമോ എൻ ജീവന് .
ഒരു കവിത എഴുതിടട്ടെ

ഒരു കവിത എഴുതിടട്ടെ

Friday, Apr 3, 2020

@ Arjun S Thampi

ഞാനിന്ന് ഒരു കവിത എഴുതിടട്ടെ ഞാനിന്ന് എൻ കവിത എഴുതിടട്ടെ പൊടി പിടിച്ചു കിടക്കുന്ന എൻ പഴയ ഓർമ തൻ ചരിത്രം മറക്കുവാൻ കഴിയാത്ത മായകാഴ്ച- തൻ ചരിത്രം നീ എന്നിലുള്ളപ്പോഴുള്ള ആ നല്ല കാലത്തിൻ ചരിത്രം…

Arjun S Thampi

Hi, my name is Arjun S Thampi.

I’m a poet.

Social Links